മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (09:24 IST)
മുല്ലാപ്പെരിയാര്‍ കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരും. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളമുയര്‍ത്തിയ വാദഗതികള്‍
സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് തമിഴ്നാട് തുടക്കമിട്ടു കഴിഞ്ഞു.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ മുല്ലപ്പെരിയാര്‍ കേസില്‍ കേരളം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ നിയമ നടപടികള്‍ നിയമവിദഗ്‌ദ്ധരുമായി കൂടിയാലോചിച്ച് വേണം സ്വീകരിക്കാന്‍.

എന്നാല്‍ കേരളത്തിന് വേണ്ടി കേസ് വാദിച്ച ഹരീഷ് സാല്‍വേ ലണ്ടനിലാണ്. ഈ മാസം ഒടുവിലേ
തിരിച്ചെത്തൂ. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി ആരാകണമെന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :