വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (17:07 IST)
ചെറുയാത്രകൾക്കായ കുഞ്ഞൻ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിക്കാൻ ടൊയോട്ട, ടോക്കിയോ മോട്ടോ ഷോയോടനുബന്ധിച്ചുള്ള പ്രത്യേക ഫ്യൂച്ചർ എക്ല്സ്പോയിലാണ് അൾട്ര കോംപാക്ട് ബിഇവി എന്നാണ് വാഹനത്തിന്റെ പേര്. അടുത്ത വർഷത്തോടെ ഈ വാഹനം ജപ്പാനിൻ വിപണിയിലെത്തിക്കാനാണ്
ടൊയോട്ട ലക്ഷ്യമിടുന്നത്.
പ്രായമയവരെയും, പുതിയതായി ലൈസാൻസ് എടുത്തവരെയും, അധിക ദൂരം യാത്ര ചെയ്യാത്ത ബിസിനസുകാരെയും. ദിവസേന ഓഫീസുകളിലേക്ക് പോകുന്ന ജോലിക്കാരെയും ലക്ഷ്യമിട്ടാണ് കുഞ്ഞൻ കാറിനെ ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്, നഗരങ്ങളിൽ തിരക്കിൽ വളരെ ഉപയോഗപ്രദമായിരിക്കും ഈ വാഹനം ഇതിന് കുറഞ്ഞ ടേണിങ് റേഡിയസ് വാഹനത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടാൻ വാഹനത്തിന് സാധിക്കും,
കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട.