റാഞ്ചി ടെസ്റ്റിൽ 497 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ

വെബ്‌ദുനിയ ലേഖകൻ| Last Updated: ഞായര്‍, 20 ഒക്‌ടോബര്‍ 2019 (17:30 IST)
റാഞ്ചി ടെസ്റ്റിൽ 497 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ. കൂറ്റൻ സ്കോറിനെ പിന്തുടരാൻ ഇറങ്ങിയ ദക്ഷീണാഫ്രിക്കയുടെ തുടക്കം താകർച്ചയോടെയായിരുന്നു സ്കോർ ബോർഡിൽ റൺസ് രണ്ടക്കത്തിലേക്ക് കടക്കും മുൻപ് തന്നെ ഡീകോക്കിനെയും ഡീൻ എൽഗറിനെയും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. ഷമിയുടെ പന്തിൽ വൃദ്ധിമാൻ സാഹക്ക് ക്യാച്ച് നൽകിയാൻ എൽഗർ മടങ്ങിയത്. ഡീകോക്കിനെ ഉമേഷ് യാദവിന്റെ പന്തിൽ സാഹ തന്നെ കൈക്കുള്ളിൽ ഒതുക്കി.

ടെസ്റ്റ് കരിയറിലെ ആദ്യ ഇരാട്ട സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ഷർമയുടെയും സെഞ്ചറി നേടിയ രാഹാനെയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 255 പന്തിൽ 212 റൺസെടുത്താണ് ടെസ്റ്റില് ഉരട്ട സെഞ്ചറിക്ക് തുടക്കം കുറിച്ചത്. 192 പന്തിൽ 115 റൺസാണ് രഹാനെ സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്. 10 പന്തില്‍ അഞ്ച് സിക്സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവിദ്ര ജഡേജ 51 റൺസും കൂട്ടിച്ചേർത്തു. മായങ്ക് അഗർവാൾ 10 റൺസും, വിരാട് കോഹ്‌ലി 12 റൺസും, ചേതേശ്വർ പൂജാര റൺസെടുക്കാതെയുമാണ് പുറത്തായത്.

ഫോട്ടോ ക്രെഡിറ്റ്സ്: ബിസിസിഐഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :