2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ വിവാഹം, തുറന്നു വെളിപ്പെടുത്തി ബിന്ദു പണിക്കർ

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (16:48 IST)
സായ്‌ കുമാറിനെയും ബിന്ദു
പണിക്കരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. ഇപ്പോഴിത സായ് കുമാറുമൊത്തുള്ള വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നിരിക്കുകയാണ് ബിന്ദു പണിക്കർ.

'ബിജുവേട്ടൻ മരിച്ച് ഏഴു മസങ്ങൾക്ക് ശേഷം എല്ലാ നഷ്ടപ്പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴായിരുന്നു സായ്‌യേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നത്. എന്റെ ചേട്ടനാന് ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ച് എന്നെ അയച്ച്. അതു കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴേക്കും പല കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു.

ഞങ്ങൾ ഒരുപോലെയുള്ള വേഷം ധരിച്ചതൊക്കെ ആളുകൾ വേറെ ഒരു രീതിയിൽ കണ്ടു. പീന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാൻ തയ്യറാവില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. 2019 ഏപ്രിൽ 10നായിരുന്നു ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യങ്ങൾ തുറന്നു പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :