ആ വിദ്യാർത്ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എല്ലാവരും എന്നെ പ്രതിസ്ഥാനത്ത് നിർത്തിയേനെ: കെ ടി ജലീൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2019 (16:34 IST)
കോഴിക്കോട്: മാർക്ക് ദാന വിശയത്തിൽ നിലപടിൽ ഉറച്ചുനിന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീസ്. അന്യായമായി ഒന്നും ചെയ്തിട്ടില്ല എന്നും തന്റെ മുന്നിലെത്തിയ വിദ്യാർത്ഥിയുടെ ദൈന്യത മാത്രമാണ് നിയമത്തിനും ചട്ടത്തിനു അപ്പുറത്ത് താൻ പരിഗണിച്ചത് എന്ന് കെടി ജലീൽ പറഞ്ഞു.

'ആ വിദ്യാർത്ഥിക്ക് ആനുകൂലമായ നടപടി സ്വികരിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എല്ലാവരും എന്നെ പ്രതിസ്ഥാനത്ത് നിർത്തിയേനെ. മുന്നിൽ വരുന്ന പ്രശ്നങ്ങൾ മനുഷ്യത്വപരമായി സമീപിക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കണം. നിയമങ്ങളും ചട്ടങ്ങളും മനുഷ്യന്റെ നന്മക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണ്.

ചെയ്തത് ചട്ടങ്ങൾക്ക് എതിരാണ് എങ്കിൽ, മഹാ അപരാധവും തെറ്റുമാണെങ്കിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ആ തെറ്റ് ആവർത്തിക്കാൻ തന്നെയാണ് തീരുമനം. ഭൂമി പിളർന്നാലും നിലപാടുകളിൽ മാറ്റം വരുത്തില്ല' മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മുക്കത്ത് ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെടി ജലീലിന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക്
നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :