കൊച്ചി|
VISHNU N L|
Last Modified ഞായര്‍, 17 മെയ് 2015 (13:34 IST)
തേയില ലേലത്തിൽ വരവ് കൂടിയതോടെ
വില വീണ്ടും കുറഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര ആവശ്യക്കാരും വിപണിയിൽ സജീവമാണെങ്കിലും ഉയർന്ന വിലയ്ക്ക് വാങ്ങാൻ മടിക്കുന്നു. ഇലത്തേയില ഓർത്തഡോക്സ് 1.34 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി. രണ്ടു രൂപ കുറവ്. സിടിസി 72000 കിലോഗ്രാം, 1-2 രൂപ കുറഞ്ഞു.
പൊടിത്തേയില ഓർത്തഡോക്സ് 17000 കിലോഗ്രാം. സിടിസി 13.93 ലക്ഷം കിലോഗ്രാം. 2-5 രൂപ കുറഞ്ഞു. മേൽത്തരം സൂപ്പർ ഫൈൻ 116-127 രൂപ, കൂടിയ ഇനം തരി 93-98 രൂപ. ഇടത്തരം കടുപ്പം കൂടിയത് 84-88 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 79-83 രൂപ, താഴ്ന്ന ഇനം 63-67 രൂപ.