അനുബന്ധ വാര്‍ത്തകള്‍
- കൈയില്‍ ടാറ്റൂ, അഭ്യാസി; ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്തുവിട്ടു
- അഞ്ച് വർഷത്തിനുള്ളിൽ എല്ലാ എസ്യുവികളും ഇലക്ടിക്കാകും: പ്രഖ്യാപനവുമായി മഹീന്ദ്ര
- ഗൂഗിളും ഫേസ്ബുക്കും റിലയൻസും ഒന്നിക്കുന്നു, ഒരുങ്ങുന്നത് പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം
- കുഞ്ഞൻ എസ്യുവിയുമായി ടാറ്റ ഉടൻ വിപണിയിലേയ്ക്ക് !
- നിരത്തിൽ പ്രത്യക്ഷപ്പെട്ട് ഗ്രാവിറ്റാസ്, ഉടൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !
ഒറ്റ തവണ ചാർജിൽ 213 കിലോമീറ്റർ സഞ്ചരിക്കാം, ടാറ്റ ടിഗോർ വേറെ ലെവലാണ്
2019ൽ നിരത്തുകളിൽ എത്തിയ ടാറ്റ മോട്ടേഴ്‌സിന്റെ ഇലക്‌ട്രിക് കാർ സെഡാൻ മോഡലായിരുന്നു ടാറ്റ ടിഗോർ. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 130 കിലോമീറ്ററായിരുന്നു ഈ വാഹനം നൽകിയിരുന്ന റേഞ്ച്. മറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ കൂടി വിപണിയിലെത്തിയതോടെ പക്ഷേ ടാറ്റയുടെ ഡിമാൻഡ് കുറയുകയായിരുന്നു.
ഇപ്പോളിതാ കൈമോശം വന്ന ജനപ്രീതി തിരിച്ച് പിടിക്കാന്‍ കൂടിയ റേഞ്ചിലും കിടിലന്‍ ലുക്കിലും മടങ്ങിയെത്താനൊരുങ്ങുകയാണ് ടിഗോര്‍ ഇ.വി. നോര്‍മല്‍, എക്‌സ്‌റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും പുതിയ ടിഗോർ എത്തുക. ഇതില്‍ എക്‌സ്റ്റെന്റഡ് റേഞ്ച് 213 കിലോമീറ്ററും നോര്‍മല്‍ വേരിയന്റിന് 165 കിലോമീറ്ററും റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 16.2 കിലോവാട്ട്, 21.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ ഈ വാഹനമെത്തുക.
ടിഗോറിന്റെ എക്‌സ്റ്റെന്റഡ് വേരിയന്റ് സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 11.5 മണിക്കൂറില്‍ പൂര്‍ണമായും, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറില്‍ 80 ശതമാനവും ചാർജ് ചെയ്യാനാകും. 41 ബി.എച്ച്.പി. പവറും 105 എന്‍.എം. ടോര്‍ക്കുമേകുന്ന 70V മൂന്ന് ഫേസ് മോട്ടോറായിരിക്കും ടിഗോര്‍ ഇ.വിക്ക് കുതിപ്പേകുന്നത്.