ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ വില കുതിയ്ക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 14 ജനുവരി 2021 (13:30 IST)
ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഇന്ന് 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഈ മാസം മാത്രം നാല് തവണകളായി ഒരു രൂപയിലധികമാണ് ഇന്ധന വില വർധിച്ചത്, ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 84. രൂപ 70 പൈസയായി ഉയർന്നു. 74 രൂപ 88 പൈസയാണ് ഡൽഹിയിൽ ഡീസലിന്റെ വില. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നതാണ് ഇന്ധന വില വർധിയ്ക്കാൻ കാരണം എന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :