അനുബന്ധ വാര്‍ത്തകള്‍
- ഗംഭീറിന്റെ ഏകദിന ലോകകപ്പ് പ്ലാനില്‍ റിഷഭ് പന്ത് പുറത്തോ? സഞ്ജുവിന് മുന്നില്‍ പുതിയ വാതില്‍ തുറക്കുമോ?
- ആ ടീമിന്റെ ഭാഗമാകാനായി എന്നത് തന്നെ വലിയ ഭാഗ്യം, ലോകകപ്പ് നേടി 1-2 മണിക്കൂര്‍ സന്തോഷം അടക്കാനായില്ലെന്ന് സഞ്ജു
- റബ്ബർ പോലും ഇത്ര വലിയില്ല, ഒടുവിൽ 20 മിനിറ്റ് നീക്കം ചെയ്ത് ഇന്ത്യൻ 2 തിയേറ്ററുകളിൽ
- സഞ്ജു കരുത്തില്‍ അഞ്ചാം ട്വന്റി 20 യിലും ഇന്ത്യക്ക് ജയം; പരമ്പര 4-1 ന് സ്വന്തമാക്കി
- Sanju Samson: സഞ്ജുവുണ്ട് കൂടെ, ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി ഉപനായകന്റെ ഇന്നിങ്ങ്സ്, സിംബാബ്വെയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം
എസ്ബിഐ വായ്പാ പലിശ ഉയർത്തി, പ്രതിമാസ തിരിച്ചടവ് തുക ഉയരും
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കില്‍ 10 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. ജൂലായ് 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്. ഇതോടെ ഭവന,വാഹന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂടും.
ഒരു വര്‍ഷക്കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍ നിന്നും 8.85 ശതമാനമായാണ് ഉയര്‍ത്തിയത്. 2 വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്ന് വര്‍ഷത്തേക്ക് 9 ശതമാനമായും ഉയര്‍ത്തി. ജൂണിലും എസ്ബിഐ വായ്പാ പലിശയില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയിരുന്നു. ബാങ്കിന് വായ്പ നല്‍കുന്നതിന് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്. നിലവില്‍ 8.50 ശതമാനം മുതല്‍ 9.65 ശതമാനം വരെയാണ് ഭവന വായ്പാ നിരക്കുകള്‍. സിബില്‍ സ്കോര്‍ പ്രകാരമാകും വ്യത്യസ്തമായ നിരക്കുകള്‍ ഈടാക്കുക. എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും തങ്ങളുടെ വായ്പാ പലിശയില്‍ വര്‍ധനവ് വരുത്തിയേക്കും.