അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: സഞ്ജുവുണ്ട് കൂടെ, ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി ഉപനായകന്റെ ഇന്നിങ്ങ്സ്, സിംബാബ്വെയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം
- അവനെ ക്യാപ്റ്റനാക്കിയത് ഞാനാണ്, അന്ന് വിമർശിച്ചവർക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല: ഗാംഗുലി
- സിംബാബ്വെയ്ക്കെതിരായ അഞ്ചാം ടി20യിൽ നായകൻ സഞ്ജുവോ? ടീമിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ഗിൽ
- പരിക്കേൽക്കുമെന്ന് പറഞ്ഞ് മാറിനിൽക്കാനാവില്ല, എല്ലാ കളിക്കാരും എല്ലാ ഫോർമാറ്റും കളിക്കണം: ഗൗതം ഗംഭീർ
- ഊതല്ലെ, ഊതിയാൽ തീപ്പാറും, ഗംഭീറാണ് ഇനി ഇന്ത്യയുടെ കോച്ച്, ക്രിക്കറ്റ് ലോകത്തിന് മുന്നറിയിപ്പ് നൽകി ഡെയ്ൽ സ്റ്റെയ്ൻ
ആ ടീമിന്റെ ഭാഗമാകാനായി എന്നത് തന്നെ വലിയ ഭാഗ്യം, ലോകകപ്പ് നേടി 1-2 മണിക്കൂര്‍ സന്തോഷം അടക്കാനായില്ലെന്ന് സഞ്ജു
Sanju Samson
ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തിലും കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം തന്റെ വികാരങ്ങള്‍ അടക്കാനായിട്ടില്ലെന്നാണ് ടീമിലെ സാന്നിധ്യമായിരുന്ന മലയാളി താരമായ സഞ്ജു സാംസണ് പറയുന്നത്. ലോകകപ്പ് നേടിയതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ തനിക്ക് ഇപ്പോഴും ആശംസകള്‍ ലഭ്ഹിക്കുന്നതായി സഞ്ജു പറയുന്നു. ബാര്‍ബഡോസില്‍ നടന്ന ഫൈനലിലെ അവസാന പന്ത് എറിഞ്ഞുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വിജയിച്ചു. അടുത്ത 1-2 മണിക്കൂര്‍ എനിക്ക് സന്തോഷം പിടിച്ചുനിര്‍ത്താനായില്ല. വികാരങ്ങള്‍ അത്രയും ഉയര്‍ന്നതായിരുന്നു.
ഇത്രയും അത്ഭുതകരമായ ഒരു ടീമിന്റെ ഭാഗമാകാനായതില്‍ എനിക്ക് ഭാഗ്യമുള്ളതായി ഞാന്‍ വിശ്വസിക്കുന്നു. ബിസിസിഐ,പരിശീലകന്,ക്യാപ്റ്റന്‍ അങ്ങനെ സംഭാവന നല്കിയ എല്ലാവര്ക്കും വിജയത്തിന്റെ ക്രെഡിറ്റ് നല്കുന്നു. ഇത് ഒരു ടീമിന്റെ കൂട്ടായ ശ്രമമായിരുന്നു. എല്ലാവരും നിര്‍ണായകമായ പരിശ്രമങ്ങള്‍ നടത്തി.സഞ്ജു കൂട്ടിച്ചേര്‍ത്തു.