രൂപയ്‌ക്ക് റെക്കോർഡ് തകർച്ച: ഡോളറിനെതിരെ 77 ലേക്ക് കൂപ്പുകുത്തി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (12:57 IST)
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ 77 രൂപയ്ക്ക് അരികിലെന്ന സർവകാല റെക്കോർഡ് താഴ്‌ച്ചയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് നഷ്ടം നേരിടുന്നത്.

നിലവിൽ ഒരു ഡോളറിന് 76 രൂപ 96 പൈസ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. അസംസ്‌കൃത ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ‌യ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള അമേരിക്കയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും നീക്കമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 130 ഡോളറിനടുത്തെത്തി. ഇതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :