പിഞ്ചുകുഞ്ഞിനെ വിറ്റ് ഓട്ടോവാങ്ങി പിതാവ്, സംഭവം തമിഴ്നാട്ടിൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (14:47 IST)
ചെന്നൈ: പിഞ്ചുകുഞ്ഞിന് 1.20 ലക്ഷം രൂപയ്ക്ക് വിറ്റ് ആ പണംകൊണ്ട് ഓട്ടോറിക്ഷ വാങ്ങി പിതാവ്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ നെത്തിമേട് ആണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഇടനിലക്കാരായ രണ്ടൂപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കച്ചവടത്തിൽ ഇടനിലനിന്ന, നിഷ, ഗോമതി എന്നിവരാണ് പിടിയിലായത്. കുഞ്ഞിന്റെ പിതാവ് വിജയ് ഒളിവിലാണ് ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


നവംബർ 15 മുതൽ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അമ്മ സത്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് കുഞ്ഞിനെ ഈറോഡ് സ്വദേശി നിശയ്ക്ക് വിറ്റതായി കണ്ടെത്തിയത്. നിശയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോമതി എന്ന സ്ത്രീയും അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ ദമ്പതികൾക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :