വലിയ വിലക്കുറവ്, റിപ്പബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാർട്ട് !

Last Updated: ബുധന്‍, 16 ജനുവരി 2019 (18:12 IST)
മുംബൈ: ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫറുകളുമായി എത്തുന്നു. ജനുവരി 20 മുതൽ 22 വരെയാണ് ഫ്ലിപ്കാർട്ട് വിൽപ്പന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി ഉത്പന്നങ്ങൾക്കെല്ലാം വലിയ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫർ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറുമണി വരെ ഉപാധികളില്ലാതെ 26 ശതമാനം വിലക്കുറവ് ലഭ്യമായിരിക്കും. ഫ്ലിപ്കാർട്ട് ബ്രാൻഡ് ഉത്പന്നങ്ങൾക്ക് 70ശതമാനം വിലക്കിഴിവാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാകുക. 1450 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്ബോള്‍ 10 ശതമാനം ഡിസ്കൌണ്ടും 1950 രൂപയ്ക്ക് പേർച്ചെസ് ചെയ്യുമ്പോൾ 15 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും.

ഇത് കൂടാതെ എസ് ബി ഐ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേർച്ചെസ് ചെയ്യുന്നവർക്ക് 10 ശതമനം ഇൻസ്റ്റൻഡ് ക്യാഷ്ബാക്കും ലഭ്യമായിരിക്കും. റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി എല്ലാ ബാങ്കുകളുടെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിലും, ഇ എം ഐ, നോ കോസ്റ്റ് ഇ എം ഐ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :