പുകവലിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കും പച്ചപപ്പായ !

Last Modified ബുധന്‍, 16 ജനുവരി 2019 (17:35 IST)
പുകവലി ഒരു മോശം ശീലം തന്നെയാണ് ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആർക്കും പ്രത്യേക വിവരണത്തിന്റെ ആവശ്യമില്ല. എന്നാൽ പുകവലിയുടെ ദോഷ ഫലങ്ങളെ കുറക്കാൻ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി ലഭിക്കുന്ന ഒരു ഫലത്തിന് സാധിക്കും.

പപ്പായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് പച്ചക്കും വേവിച്ചും, പഴമായും എല്ലാം നമ്മൾ കഴിക്കാറുണ്ട്. ഏതു രീതിയിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരം തന്നെ. എന്നാൽ പച്ച കഴിക്കുന്നതാണ് പുകവലിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുക.




ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംഷം പുറംതള്ളൻ പപ്പായക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് നിക്കോട്ടിൻ അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു. ക്യാൻസർ വരുന്നതിനുള്ള സാധ്യത ഇതിലൂടെ കുറക്കാനാകും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കരൾ രോഗങ്ങളിൽനിന്നും സംരക്ഷണം നൽകും.

വൈറ്റമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പപായ. പൊട്ടാസയവും പപ്പായയയിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മക്കുള്ള ഉത്തമ പരിഹാരമാണ് പച്ച പപ്പായ എന്ന് പറയാം. പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ടോൺസ്‌ലൈറ്റിസ് വരതിരിക്കാൻ സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :