മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി, മൂന്നുപേർ ചേർന്ന് 24കാരിയെ കാറിൽ‌വച്ച് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു

Last Modified ബുധന്‍, 16 ജനുവരി 2019 (12:17 IST)
ഡൽഹി: ഡൽഹിയിൽ 24കാരിയെ കൂട്ടുകാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി. മൂന്നുപേരടങ്ങുന്ന സംഘമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഡൽഹി ക്രോസ് റിവർ
മാളിന് സമിപത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.

ഹോം ലോൺ സംഘടിപ്പിച്ച് തരാം എന്ന് പറഞ്ഞ് പ്രതികളിൽ ഒരാളായ അമിത് പെൺകുട്ടിയുയായി ബന്ധം ഉണ്ടാക്കിയിരുന്നു. പ്രതി തന്റെ സുഹൃത്തുവഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ലോണിന്റെ കാര്യങ്ങൾകായെന്ന് പറഞ്ഞ് അമിത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു.

ഈ സമയം അമിതിനോടൊപ്പം മറ്റു രണ്ട് സുഹൃത്തുക്കൾകൂടി ഉണ്ടായിരുന്നു. ഇവർ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയും തുടർന്ന് കാറിൽ‌വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെൺകുട്ടിയെ അവശനിലയിൽ വഴിയരികിൽ കണ്ടെത്തിയ യാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 30കാരനായ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :