Last Modified ബുധന്‍, 16 ജനുവരി 2019 (15:40 IST)
താമരപ്പൂക്കൾ സൌന്ദര്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് എന്ന് നമുക്കറിയാം. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് താമരപ്പൂവ് ഗുണം ചെയ്യും എന്നകാര്യം എത്ര പേർക്കറിയാം ? താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
താമയിതളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ന്യൂസിഫെറിന്‍, ലോട്ടസിന്‍, മെഫറിന്‍ എന്നിവയാണ് താമരപ്പൂവിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ. വൈറ്റമിൻ സിയുടെ ഒരു കലവറ കൂടിയാണ് താമരപ്പൂക്കൾ
താമരപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിക്കുന്നതിലൂടെ ഈ ഘടകങ്ങൾ വെള്ളത്തിലേക്ക് പകരും. ഇത് കുടിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. താമരയിൽ അടങ്ങിയിരിക്കുന്ന ഇരുപ്പ് വിളർച്ച തടയാൻ സഹായിക്കുന്നതാണ്.
ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും
താമര ഇതൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഉത്കണ്ഠ, മനസികസമ്മര്‍ദ്ദം എന്നീ മാനസിക പ്രശ്നങ്ങൾക്കും താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാനാകും