ട്രൈബറിന്റെ എഎംടി പതിപ്പിനെ വിപണിലെത്തിയ്ക്കാൻ റെനോ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (15:15 IST)
ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായി മാറിയ ട്രൈബറിന്റെ എഎംടി പതിപിനെ വിപണീയിലെത്തിയ്ക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആര്‍എക്‌സ്‌എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്‌ഇസഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ട്രൈബർ എഎംടി വിപണിയിൽ എത്തുക.

72 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും റെനോ ട്രൈബര്‍ എഎംടി പതിപ്പുകൾക്ക് കരുത്ത് പകരുക. 2020 ഓട്ടോ എക്സ്‌പോയിൽ ട്രൈബർ എഎംടി പതിപ്പിനെ റെനോ അവതരിപ്പിച്ചിരുന്നു. ട്രൈബർ റെനോയുടെ ബെസ്റ്റ് സെല്ലർ വാഹനമായി മാറും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :