മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീടുവിട്ട്, തൃശൂരിൽ ഫ്ലാറ്റിൽവന്ന് താമസിക്കേണ്ടിവന്നു: സത്യൻ അന്തിക്കാട്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (13:02 IST)
സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ ഇരുവരും വലിയ സുഹൃത്തുക്കളുമാണ്. മോഹൻലാൽ കാരണം അന്തിക്കാട്ടെ വീട്ടിൽനിന്നും ഭാര്യയെയും മക്കളെയും കൂട്ടി തൃശൂരിൽ ഫ്ലാറ്റിലേയ്ക്ക് താമസം മാറ്റേണ്ടിവന്നു എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സത്യൻ അന്തിക്കാട്. കുറേ വർഷങ്ങൾക്ക് മുൻപാണ്​സംഭവമാണ്.​ഒരു​ദിവസം​വൈകുന്നേരം​ലാന്‍ഡ്‌​ഫോണിലേക്ക്​ഒരു​കോൾ​വന്നു.​

ഒരാള്‍​കരഞ്ഞുകൊണ്ട് സംസാരിയ്ക്കുകയാണ്. വിളിയ്ക്കുന്നത് മലബാറുകാനാണെന്ന് സംസാരശൈലിയില്‍​നിന്ന് വ്യക്തമായി. സാര്‍​ഞാൻ ജബ്ബാറാണ് സറിനെ കാണാൻ വരുന്ന വഴിയിൽ എന്നെ കുറേ ആളുകൾ ബസ് സ്റ്റാൻഡിൽ തടഞ്ഞുവച്ചിരിയ്ക്കുകയാണ്.​ഞാന്‍​സാറിന്റെ​പേര് പറഞ്ഞിട്ടും​വിടുന്നില്ല. എന്നൊക്കെ പറഞ്ഞ് ബഹളം. ഏതൊ പൊക്കറ്റടിക്കാരൻ പിടിക്കപ്പെട്ടപ്പോൾ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയാണ് എന്ന് കരുതി ഫോൻ കട്ട് ചെയ്തു. വീണ്ടും കോൾ വന്നു.

ഏതൊ കള്ളൻ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയാണ് എന്ന് ഞാൻ ഉറപ്പിച്ചു. പൊലിസിനെയും കൂട്ടി അയാൾ എപ്പോൾ വേണമെങ്കിലും വീട്ടിലേയ്ക്ക് വരുമെന്ന് തോന്നി. ഞാൻ ഭാര്യയെയും മക്കളെയുമെല്ലാം കൂട്ടി തൃശൂരിലെ ഫ്ലാറ്റിലേയ്ക് പോയി. ഭാര്യയോട് ഇതോന്നും പറഞ്ഞിരുന്നില്ല. ഫ്ലാറ്റിലെത്തിയതോടെ പ്രിയദർശന്റെ ഫോൺ വന്നു. ഒരാൾ സഹായത്തിന് വിളിച്ചാൽ ഇങ്ങനെയാണോ പെരുമാറുക എന്നൊരു ചോദ്യവും.

മോഹൻലാലാണ് ശബ്ദം മാറ്റി വിളിച്ചത് എന്ന് അപ്പോഴാണ് എനിയ്ക്ക് മനസിലായത്. പ്രിയദർശനും, മോഹൻലാലും, ശ്രീനിവാസനും മദ്രാസിൽ ഒന്നിച്ചിരുന്ന് എന്നെ പറ്റിക്കുകയയിരുന്നു. നേരിട്ടും ഫോണിലൂടെയും​നുണപറഞ്ഞ് ഫലിപ്പിച്ചും​പേരുമാറ്റി​പറഞ്ഞും​തന്നെ ഏറ്റവും​കൂടുതല്‍​പറ്റിക്കുന്നയാള്‍​മോഹന്‍ലാലാണ്. സത്യൻ അന്തിക്കാട് പറയുയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :