വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 17 മെയ് 2020 (14:29 IST)
ഹൈദരാബാദ്: ഹൈദരാബാദ് പഴയ നഗരത്തിലെ മദന്നപേട്ടില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള 25 പേര്‍ക്ക്
കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ഒരാളിൽനിന്നുമാണ് 24 പേർക്കും രോഗബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
അപ്പാര്‍ട്ട്‌മെന്റിലെ നിരവധി കുടുംബങ്ങള്‍ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു ഇതിലൂടെയാവാം കൂടുതല്‍ പേരിലേക്ക് രോഗവ്യാപനമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. 1,454 പേർക്കാണ് തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരച്ചിരിയ്ക്കുന്നത്. 34 പേര്‍ രോഗബാധയെ തുടർന്ന് മരിയ്ക്കുകയും ചെയ്തു.