സർക്കാർ അനുമതി നൽകിയാൽ ശ്രീലങ്കൻ പര്യടനത്തിന് ടീം ഇന്ത്യ തയ്യാറെന്ന് ബിസിസിഐ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (14:48 IST)
മുംബൈ: സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ശ്രീലങ്കൻ പര്യടനത്തിന് ടീം ഇന്ത്യ തയ്യാറെന്ന് ബിസിസിഐ. ആറു മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കാണ് സർക്കാർ അനുമതി ലഭിച്ചാൽ ജൂലൈ അവസാനത്തോടെ ഇന്ത്യ യാത്ര തിരിയ്ക്കുക. താരങ്ങളുടെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെയായിരിക്കും ഈ പര്യടനമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.

ഇതുസംബന്ധിച്ച്‌ ബിസിസിഐയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യും നടത്താന്‍ തയ്യാറാണെന്നായിരുന്നു ശ്രീലങ്കൻ ക്രികറ്റ് ബോർഡ് വ്യക്തമാക്കിയത്. ജൂലൈ അവസാനമായിരിക്കും മത്സരങ്ങൾ. ഇന്ത്യന്‍ ടീം ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കേണ്ടി വരുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :