ഹൈദരാബാദിൽ പട്ടാപ്പകൽ യുവതി കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

Sumeesh| Last Modified ചൊവ്വ, 3 ജൂലൈ 2018 (19:14 IST)
ഹൈദരബാദ് സർക്കാർ മെറ്റേർണിറ്റി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. രംഗ റെഡി സ്വദേശികളായ ദമ്പതികുളുടെ കൈക്കുഞ്ഞുമായി യുവതി കടന്നുകളയുകയായിരുന്നു. യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ നിന്നും കടക്കുന്നതിന്റെയും, കർണാടകയിലെ ബിഡാറിലേക്ക് ബസ് കയറുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രുപീകരിച്ച് കുഞ്ഞിനെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞിന് വാക്സിൻ എടുക്കാനായാണ് ദമ്പതികൾ ആശുപത്രിയിലെത്തിയത്. ഇതിനിടെ ആധാർ കാർഡിന്റെ കോപ്പിയെടുക്കുന്നതിനായി ഭർത്താവ് പുറത്ത് പോയി. ഈ അവസരം മുതലെടുത്ത് വാക്സിനെടുക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് യുവതി കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരിയാണെന്ന വിശ്വാസത്തിൽ അമ്മ കുഞ്ഞിനെ നൽകുകയും ചെയതു. എന്നാൽ കുഞ്ഞിന്റെ രേഖകൾ ഉൾപ്പടെ കൈക്കലാക്കിയ ഇവർ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

ഫോട്ടോ ക്രഡിറ്റ്സ്: മാതൃഭൂമി ഓൻലൈൻഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :