ഉറക്കക്കുറവ് സ്ത്രീകളിൽ ഹൃദ്രോഗത്തിന് കാരണമാകുന്നു ?

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (12:54 IST)
ഉറക്കം എന്നത് ഒരാളുടെ ആരോഗ്യത്തെ ആഴത്തിൽ ബാധിക്കുന്ന കാര്യമാണ്. ഉറക്കത്തിൽ വരുന്ന വ്യതിയാനങ്ങൾ അത്രകണ്ട് മനുഷ്യ ശരീരത്തേയും മനസിനേയും സ്വാധീനിക്കുന്നു. കൃത്യമായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ നിരവധി ശാരീരിക മാനസിക പ്രശനങ്ങക്ക് കാരണമാകും എന്നത് എല്ലാവർക്കും അറിയാവുന്ന വാസ്തവമാണ്. എന്നാൽ സ്ത്രീകളി;ലെ ഉറക്കക്കുറവ് ഹൃദ്രോഗത്തിനു കാരണമാകുന്നു എന്നാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ.

കൃത്യമായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ സ്ത്രീകളിലും പുരുഷന്മാരിലും ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകും. എന്നാൽ സ്ത്രീകളിലാണ് ഇത് കൂടുതൽ ബാധിക്കുന്നത് എന്ന് പഠനത്തിൽ കണ്ടെത്തി. ദിവസം
ഏഴു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ സാധിക്കാത്ത സ്ത്രീകളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ് എന്നാണ് അമേരിക്കന്‍ സ്ലീപ്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ചെറിയ ഉറക്കക്കുറവ് പോലും സ്ത്രീകളിൽ രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകും എന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വേർധിപ്പിക്കുന്നു. എന്ന അസുഖത്തിലേക്കും, പിന്നീട് ഇൻസോമാനിയ എന്ന മാനസിക രോഗത്തിലേക്കും ഉറക്കക്കുറവ് സ്ത്രീകളെ തള്ളി വിടുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :