മട്ടാഞ്ചേരി|
VISHNU.NL|
Last Modified ഞായര്‍, 11 മെയ് 2014 (15:17 IST)
കറുത്ത പൊന്ന് വീണ്ടും കരുത്തു കാട്ടുന്നു. കുരുമുളകിന് കിലോയ്‌ക്കു 400 രൂപയുടെ കയറ്റമാണ് ഉണ്ടായത്. (ക്വിന്റലിന് 4000 രൂപ) വിലകൂടി. സംസ്ഥാനത്തെ കുരുമുളക് ഇടനിലക്കാര്‍ കുരുമുളക് വന്‍തോതില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും ഇത് വിപണിയിലെത്തിക്കാതെ
വില കൂട്ടാനുള്ള ശ്രമത്തിലാണ് ഇടനിലക്കാര്‍.
ഉത്തരേന്ത്യയിലേക്ക് കര്‍ണാടകയില്‍ നിന്ന് കുരുമുളക് നീക്കം കുറഞ്ഞതോടെയാണ് ആഭ്യന്തര വിപണിയില്‍ കുരുമുളക് വില കുതിച്ചുകയറിയത്. എന്നാല്‍ കര്‍ഷകരില്‍ ഇടനിലക്കാര്‍ കുരുമുളക് ശേഖരിച്ചത് മാര്‍ക്കറ്റ് വിലയേക്കള്‍ കുറഞ്ഞ നിരക്കിലാണ്.
ഭക്ഷ്യസുരക്ഷയുടെ പേരില്‍ തടഞ്ഞുവച്ച 6000 ടണ്‍ കുരുമുളക് കൊച്ചിയിലെ വിവിധ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. കെട്ടിക്കിടക്കുന്ന 6000 ടണ്‍ കുരുമുളക് വില്‍പനയ്‌ക്ക് ഉദ്യോഗസ്‌ഥര്‍ അനുമതി നല്‍കിയാല്‍ കുരുമുളകിന്റെ വിലക്കയറ്റത്തിനു ശമനമുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.