പറവൂര്‍ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (13:08 IST)
കുപ്രസിദ്ധമായ പറവൂര്‍ പീഡനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് കേസിലെ ഏഴാം പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കൊടതി വ്യക്തമാക്കി.
പ്രതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

2010 ഏപ്രില്‍ മുതല്‍ പിതാവും മാതാവും മറ്റ് വാണിഭക്കാരും ചേര്‍ന്ന് നുറ്റമ്പതോളം പേര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്നാണ് കേസ്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.

പിതാവിനെതിരെ 2011ല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ ആറെണ്ണത്തിന്‍െറ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളായ പറവൂര്‍ വാണിയക്കാട് ചൗഡിപ്പറമ്പില്‍ സുധീര്‍, സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്ക് പുറമെ ഇടനിലക്കാരായ കോഴിക്കോട് കോടഞ്ചരേി ചെമ്പ് കടവ് പുത്തന്‍കോട്ടക്കല്‍ സ്വദേശിനി ഖദീജ (50), ചേര്‍ത്തല തൈക്കാട്ടുശേരി കോലുത്തറ വീട്ടില്‍ സീനത്ത് (36), പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാലക്കുടി പ്ളാവറ വീട്ടില്‍ വില്‍സണ്‍ (40) എന്നിവരാണ് മറ്റു പ്രതികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :