ചെന്നൈ|
VISHNU.NL|
Last Modified ശനി, 10 മെയ് 2014 (12:16 IST)
കുഴല്‍ക്കിണറില്‍ വീണുപോകുന്ന കുട്ടികളെ രക്ഷപ്പെടുത്താനുള്ള യന്ത്രമനുഷ്യന്‍ നിര്‍മ്മിച്ച് തമിഴ്നാട്ടുകാരന്‍ ശ്രദ്ധേയനാകുന്നു. കുഴല്‍ക്കിണറില്‍ കുട്ടികള്‍ വ്വിഴുന്ന സംഭവങ്ങള്‍ തമിഴ്നാട്ടില്‍ സാധാരണയാണ്. പലപ്പോഴും കുട്ടികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയാറുമില്ല.
ഈ സാഹചര്യത്തിലാണ് മധുരയിലെ ടിവിഎസ് കമ്യൂണിറ്റി കോളേജിലെ ഇന്‍സ്ട്രക്ടറായ മണികണ്ഠന്റെ യന്ത്രമനുഷ്യന്‍ പ്രസ്ക്തിയേറുന്നത്.
എത്ര ആഴത്തിലായിരുന്നാലും കുട്ടിക്ക് പ്രശ്നമൊന്നുമില്ലാതെ എളുപ്പത്തില്‍ പുറത്തെത്തിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.
രണ്ട് യന്ത്രകൈകളും ആഴത്തിലുള്ള കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന കാമറയുമാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. കാമറവഴി കുട്ടി എവിടെയാണെന്ന് വ്യക്തമായി മനസിലാക്കിയശേഷം യന്ത്രകൈകൊണ്ട് സുരക്ഷിതമായി കുട്ടിയെ പുറത്തെടുക്കുകയാണ് ചെയ്യുന്നത്.
അപകടസാധ്യത വളരെകുറവാണ്. അടുത്തിടെ ഈ യന്ത്രമനുഷ്യനെ ഉപയോഗിച്ച് ഒരുകുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനത്തില്‍ അഗ്നിശമനസേനയും തൃപ്തിരേഖപ്പെടുത്തിയിട്ടുണ്ട്.