പ്രണയം നടിച്ചു പീഡനം; പിന്നെ 80,000 രൂപയ്ക്ക് വിറ്റു!

ന്യൂഡല്‍ഹി| Last Modified ശനി, 10 മെയ് 2014 (09:51 IST)
ആസമില്‍ പതിനേഴ് വയസുകാരിയെ പ്രണയം നടിച്ചു മാസങ്ങളോളം പീഡിപ്പിച്ച കാമുകന്‍ പിന്നീട് 80,000 രൂപയ്ക്ക് വിറ്റു. രാജിവ് എന്ന് യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് അസമില്‍
നിന്ന് ഫസിയാബാദിലേക്ക് കൊണ്ട് പോയി മാസങ്ങളോളം ഇയാളും അളിയനും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഇതിനുശേഷം മറ്റൊരാള്‍ക്ക് 80,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. വീട്ടില്‍ സദാസമയവും പൂട്ടിയിട്ട പെണ്‍കുട്ടിയെ മറ്റുള്ളവരോട് സംസാരിക്കാനും അനുവദിച്ചിരുന്നില്ല. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടി അമ്മയോട് ഫോണില്‍
സംഭവങ്ങള്‍
വിവരിക്കുകയും ഒളിവില്‍
പാര്‍പ്പിച്ചിരുന്ന വീടിന്റെ വിലാസം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :