ഒമിക്രോൺ നിയന്ത്രണങ്ങൾ രാജ്യത്തെ വളർച്ചാ നിരക്കിൽ 1.5 ശതമാനം കുറവുണ്ടാക്കിയേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജനുവരി 2022 (20:39 IST)
ഒമിക്രോണിനെ തുടർന്നുണ്ടാകുന്ന നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധന എന്നിവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്‌പാദനത്തിൽ 1.50 ശതമാനത്തിന്റെ കുറവുണ്ടാക്കിയേക്കുമെന്ന് സൂചന.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുക. കൊവിഡ് മൂന്നാം തരംഗം, ക്രൂഡ് ഓയിൽ വിലവർധന, സെമി കണ്ടക്‌ടറുകളുടെ ലഭ്യത,വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ എന്നിവയാകും രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുക.

പുതിയ സാഹചര്യത്തില്‍ വിവിധ ഏജന്‍സികള്‍ നേരത്തെ നല്‍കിയിട്ടുള്ള രാജ്യത്തെ വളര്‍ച്ച അനുമാനത്തില്‍ ഒന്നുമുതല്‍ ഒന്നര ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. 9-10 ശതമാനത്തിന്റെ വളർച്ചാ നിരക്കാണ് ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :