നവംബറിൽ 10 ദിവസം ബാങ്ക് അവധി: ആർബിഐ ഹോളിഡേ കലണ്ടർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:40 IST)
റിസർവ് ബാങ്ക് ഹോളിഡേ കലണ്ടർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറാഴ്ചയും കൂട്ടിയാണ് ഈ കണക്ക്.

നവംബർ 1: കന്നഡ രാജ്യോത്സവം ബെംഗളുരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി

നവംബർ 8: ഗുരു നാനാക് ജയന്തി. കേരളം, ചെന്നൈ,പാട്ന ഒഴികെയുള്ള നിരവധിയിടങ്ങളിൽ ബാങ്ക് അവധി.

നവംബർ 11: കനകദാസ ജയന്തി. ബെംഗളൂരുവിലും ഷില്ലോങ്ങിലും ബാങ്ക് അവധി

നവംബർ 12, നവംബർ 26 രണ്ടാം ശനിയും നാലാം ശനിയുമാണ്. നവംബർ6,13, 20, 27 തീയതികൾ ഞായറാഴ്ചയാണ്. കേരളത്തിൽ നാല് ഞായറും രണ്ട് ശനികളും മാത്രമാകും ബാങ്ക് അവധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :