ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും സമ്പൂര്‍ണ്ണ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (12:06 IST)
ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും സമ്പൂര്‍ണ്ണ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. ഇത്‌സംബന്ധിച്ച് നാല് ദേശീയ സംഘടനകള്‍ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് കത്ത് നല്‍കി. നിലവില്‍ ആറര മണിക്കൂറാണ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം. ഇത് ഏഴുമണിക്കൂര്‍ ആക്കാമെന്നും പകരം ശനിയാഴ്ച സമ്പൂര്‍ണ്ണ അവധി നല്‍കണമെന്നും ആണ് സംഘടനകളുടെ ആവശ്യം.

നിലവില്‍ രണ്ടാം ശനിയും നാലാംശനിയും ബാങ്കുകള്‍ക്ക് അവധിയാണ്. സംഘടനകള്‍ ഉന്നയിച്ച ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :