എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി: വിശദാംശങ്ങൾ അറിയാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (21:08 IST)
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കും ഇത് ബാധകമാകും.

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ 20 ബേസിക് പോയൻ്റിൻ്റെ വർധനവും സേവിങ്സ് അക്കൗണ്ടുകൾക്ക് 25 ബേസിക് പോയിൻ്റിൻ്റെ വർധനവുമാണുള്ളത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെയാണ് എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയത്.

10 കോടിയിൽ താഴെയുള്ള സേവിങ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തിൽ നിന്നും 2.70 ശതമാനമാക്കി കുറച്ചു. 10 കോടിക്ക് മുകളിലുള്ള സേവിങ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമാക്കി ഉയർത്തി. 1-2 വർഷത്തിനിടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് 5.60 ശതമാനമാക്കി ഉയർത്തി. 5-10 വർഷത്തിനിടയിലുള്ള നിക്ഷേപങ്ങൾക്ക്ക് 5.85 ശതമാനമായും ഉയർത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :