കേരളത്തിലെ പ്രവർത്തനം ബൈജൂസ് അവസാനിപ്പിക്കുന്നു, രാജി നൽകാൻ ജീവനക്കാർക്ക് നിർദേശം

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (13:53 IST)
രാജ്യത്തെ പ്രമുഖ എജ്യുടെക്ക് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്മെൻ്റ് കേന്ദ്രത്തിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

170ലേറെ ജീവനക്കാരാണ് ടെക്നോപാർക്കിലെ ബൈജൂസ് ഡെവലപ്പ്മെൻ്റ് സെൻ്ററിൽ പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. ആപ്പിൽ നിന്നും ഓഫ്ലൈൻ ട്യൂഷനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബൈജൂസിൻ്റെ നീക്കം. അതേസമയം നോട്ടീസ് പോലുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചുവുടുന്നതെന്ന് കാണിച്ച് ടെക്നോപാർക്കിലെ തൊഴിലാളി കൂട്ടായ്മ തൊഴിൽ മന്ത്രിക്ക് പരാതി നൽകി.

പിരിച്ചുവിടുമ്പോൾ നഷ്ടപരിഹാരമായി 3 മാസത്തെ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :