ബൈജൂസിൻ്റെ കളികൾ ഇനി വേറെ ലെവൽ, ബ്രാൻഡ് അംബാസഡറായി മെസ്സി

അഭിറാം മനോഹർ| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (13:07 IST)
എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിൻ്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സി. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിൻ്റെ സോഷ്യൽ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായാണ് ലയണൽ മെസ്സിയെ കമ്പനി ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുന്നത്.

ബൈജൂസിൻ്റെ ജേഴ്സി ധരിച്ച് ലോകകപ്പിനുപയോഗിക്കുന്ന അൽ രിഹ്ല പന്ത് പിടിച്ചുനിൽക്കുന്ന മെസ്സിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബൈജൂസിൻ്റെ പ്രഖ്യാപനം. ഖത്തർ ലോകകപ്പിൻ്റെ ഔദ്യോഗിക സ്പോൺസർമാർ കൂടിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :