ബൈജൂസ് ബിസിസിഐയ്ക്ക് കുടിശ്ശികയായി നൽകാനുള്ളത് 86.21 കോടി രൂപ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജൂലൈ 2022 (15:13 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി സ്പോൺസറായ ബൈജൂസ് 86.21 കോടി രൂപ കുടിശികയാക്കിയെന്ന് ബിസിസിഐ. 2023 ലോകകപ്പ് വരെ സ്പോൺസേഷിപ്പ് തുടരാൻ ബൈജൂസുമായി കരാർ പുതുക്കിയത് കഴിഞ്ഞ ഏപ്രിലിലാണ്. 2019ൽ ചൈനീസ്സ് ഫോൺ നിർമാതാക്കളായ ഒപ്പോയ്ക്ക് പകരമാണ് ബൈജൂസ് ഇന്ത്യൻ ടീമിൻ്റെ ജേഴ്സി സ്പോൺസറായത്.

അതേസമയം ബിസിസിഐയുമായി കരർ പുതുക്കിയെങ്കിലും ഒപ്പുവെച്ചില്ലെന്ന് ബൈജൂസ് വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പുവെച്ച ശേഷം പണമിടപാട് നടക്കുമെന്നും നിലവിൽ ഒന്നും നൽകാനുല്ലെന്നും ബൈജൂസ് വക്താവ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :