ആസ്തി 43,200 കോടി യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോർബ്സ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യക്കാരെ അറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:56 IST)
ഫോബ്സ് മാഗസിൽ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. 43,200 കോടി ആസ്തിയുമായി പട്ടികയിൽ 35ആം സ്ഥാനത്താണ് യൂസഫലി.

മുത്തൂറ്റ് ഗ്രൂപ്പ്(45)- 32,400 കോടി, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഭാര്യ ദിവ്യ ഗോകുൽനാഥ് (54)- 28,800 കോടി, ജോയ് ആലുക്കാസ് (69)- 24,800 കോടി, ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ (71)- 24,800 കോടി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് മലയാളികൾ.

12 ലക്ഷം കോടി രൂപ ആസ്തിയുള്ള ഗൗതം അദാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 7.04 ലക്ഷം കോടി ആസ്തിയുള്ള മുകേഷ് അംബാനി രണ്ടാം സ്ഥാനത്തുമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :