മോട്ടറോള എത്തുന്നു; മോട്ടോ ജി4, ജി4 പ്ലസ് എന്നീ രണ്ട് പുതിയ മോഡലുകളുമായി!

ഇന്ത്യയിലെ ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച സ്‌മാര്‍ട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു.

മോട്ടറോള, സ്‌മാര്‍ട്ട് ഫോണ്‍, ലെനോവൊ motorola, smart phone, lenovo
സജിത്ത്| Last Updated: വെള്ളി, 13 മെയ് 2016 (11:42 IST)
ഇന്ത്യയിലെ ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച സ്‌മാര്‍ട്ട് ഫോണുകളുമായി എത്തുന്നു. മോട്ടോ ജി4, ജി4 പ്ലസ് എന്നിങ്ങനെ രണ്ടു പുതിയ മോഡലുകളുമായാണ് ഇത്തവണ വിപണി കീഴടക്കാന്‍ മോട്ടറോള എത്തുന്നത്. ഇക്കാര്യം ട്വിറ്റര്‍ വഴിയാണ് മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മോട്ടോയുടെ നിലവിലുള്ള മോഡലുകള്‍ പ്രധാനമായും ഫ്ലിപ്പ് കാര്‍ട്ട് വഴിയായിരുന്നു വിറ്റഴിച്ചിരുന്നത്. എന്നാല്‍ ആമസോണ്‍ വഴിയായിരിക്കും പുതിയ മോട്ടോ ഫോണുകള്‍ വില്‍ക്കുക. 5.5 ഇഞ്ച് ഡിസ്‌പ്ലേയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13-16 മെഗാപിക്‌സല്‍ ക്യാമറ എന്നീ സവിശേഷതകളുണ്ടെന്ന് കരുതപ്പെടുന്ന പുതിയ മോട്ടോ ഫോണുകള്‍ മിക്കവാറും മെയ് 17ന് അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

ലെനോവൊയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ മോട്ടറോള. 2014 ഫെബ്രുവരിയില്‍ മോട്ടോ മോഡലുകള്‍ രംഗത്തിറക്കിയതോടെ ഇന്ത്യന്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മോട്ടറോള വലിയ സാന്നിദ്ധ്യമായി മാറുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :