വിലകുറഞ്ഞ ഫ്രീഡം 251 സത്യമോ ?; പലചരക്കുകടയില്‍ നിന്നു തുടങ്ങിയ മോഹിത് ഗോയല്‍ ഇന്ന് 251 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്നു, ആരാണ് മോഹിത് ?

 സ്‌മാര്‍ട്ട് ഫോണ്‍ , ഫ്രീഡം 251 , മോഹിത് ഗോയല്‍ , ഫോണ്‍
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 19 ഫെബ്രുവരി 2016 (14:44 IST)
സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറച്ചുദിവസങ്ങളായി ചൂടുപിടിച്ചിരിക്കുന്ന വാര്‍ത്തയാണ് ഫ്രീഡം 251എന്ന സ്‌മാര്‍ട്ട്
ഫോണ്‍. റിംഗിംഗ് ബെല്‍സ് എന്ന കമ്പനി 251 രൂപയ്‌ക്ക് നല്‍കുന്ന ഫോണ്‍ തരംഗമായി തീര്‍ന്നിരിക്കുകയാണ്. ആദ്യദിവസം തന്നെ 30,000 ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി ഡയറക്‍ടര്‍ മോഹിത് ഗോയല്‍ വ്യക്തമാക്കുകയും ചെയ്‌തതോടെ വില്‍പ്പന കുതിക്കുകയാണ്.

അതേസമയം, മോഹിത് ഗോയല്‍ എന്ന കമ്പനി ഡയറക്‍ടറുടെ ചരിത്രവും ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗാര്‍ഹിപുഖ്ത ഗ്രാമത്തിലെ പലചരക്കുകടയുടമയായ മോഹിത് ഗോയല്‍ എങ്ങനെയാണ്
എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളര്‍ന്നതെന്നാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. പിതാവ് നടത്തുന്ന
പലചരക്ക് കടയില്‍ അച്ഛനെ സഹായിക്കുകയും
സാധനങ്ങള്‍ എടുത്തു കൊടുക്കാനും നിന്നിരുന്ന മോഹിത് ഗോയല്‍ ഇപ്പോള്‍
രാജ്യത്തെ കബളിപ്പിക്കുകയാണോ അമ്പരപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്.

ചെറുപ്പകാലത്തും പഠനകാലത്തും പിതാവിനെ ചുറ്റിപ്പറ്റി നടന്ന മോഹിത് നോയ്‌ഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ബിസിനസ് ആരംഭിക്കുകയായിരുന്നു. തുടര്‍ പഠനത്തില്‍ വലിയ താല്‍പ്പര്യമില്ലാതിരുന്ന മോഹിതിന് ബിസിനസ് നടത്താന്‍ പിതാവ് ലോണെടുത്തു നല്‍കിയതോടെ പുതിയ തലത്തില്‍ ശക്തമായി മുന്നേറുകയായിരുന്നു. മൊബൈല്‍ കമ്പനി ആരംഭിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അതിന്റെ ഭാഗമായി ഓഫീസ് ആരംഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് വളരെ നാളുകളായി അകന്നുനിന്ന മോഹിത് പിന്നെ വെളിച്ചെത്ത് എത്തുന്നത്
എന്ന ഫോണുമായിട്ടാണെന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്.

അതേസമയം, ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്‌മാര്‍ട്ട് ഫോണായ ഫ്രീഡം 251 അവതര്‍പ്പിച്ച റിംങ്ങിംഗ് ബെല്‍‌സ് കമ്പനി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിന് 2,300 രൂപയെങ്കിലും ആവശ്യമായിരിക്കെ 251 രൂപയ്‌ക്ക് എങ്ങനെ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുമെന്നതാണ് കമ്പനിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായത്. ഇതേക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചതായാണ് വിവരം.

ഫ്രീഡം 251ന് ആദ്യദിവസം തന്നെ 30,000 ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി ഡയറക്‍ടര്‍ മോഹിത് ഗോയല്‍ വ്യക്തമാക്കി. ഷിപ്പിങ് ചാര്‍ജ് അടക്കം 291 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഇത് പ്രകാരം 30,000 ഓര്‍ഡിറുകള്‍ക്കായി 87 ലക്ഷത്തിലധികം രൂപ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :