മമ്മൂട്ടിക്ക് 50 കോടിയുടെ നായിക!

തോപ്പില്‍ ജോപ്പന്‍ മുന്നേറുന്നു!

Mamta, Mammootty, Thoppil Joppan, PoMoneModi, Oommenchandy, മം‌മ്ത, മമ്മൂട്ടി, തോപ്പില്‍ ജോപ്പന്‍, മോദി, പോ മോനേ മോദി, ഉമ്മന്‍‌ചാണ്ടി
Last Modified വ്യാഴം, 12 മെയ് 2016 (15:29 IST)
മമ്മൂട്ടിയുടെ മാസ് എന്‍റര്‍ടെയ്നറായ ‘തോപ്പില്‍ ജോപ്പന്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് ഒരു നായിക.

ഈ സിനിമയിലെ രണ്ടാം നായികയെയും തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. മം‌മ്ത മോഹന്‍‌ദാസിനെയാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്തിരിക്കുന്നത്.

50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ‘2 കണ്‍‌ട്രീസ്’ എന്ന സിനിമയ്ക്ക് ശേഷം മം‌മ്ത നായികയാകുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് പുരോഗമിക്കുന്നു.

വര്‍ഷം, ബസ് കണ്ടക്ടര്‍, ജവാന്‍ ഓഫ് വെള്ളിമല, ബിഗ് ബി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ മം‌മ്ത അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :