വിലകുറഞ്ഞ സ്‌മാര്‍ട്ട് ഫോണ്‍; ആദ്യദിവസം 30,000 ഓര്‍ഡര്‍, കമ്പനി നിരീക്ഷണത്തില്‍, ചതിയില്‍ കുടുങ്ങുമോ ?

ഫ്രീഡം 251 സ്‌മാര്‍ട്ട് ഫോണ്‍ , ഫ്രീഡം 251  , മോഹിത് ഗോയല്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (10:36 IST)
ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്‌മാര്‍ട്ട് ഫോണായ അവതര്‍പ്പിച്ച റിംങ്ങിംഗ് ബെല്‍‌സ് കമ്പനി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിന് 2,300 രൂപയെങ്കിലും ആവശ്യമായിരിക്കെ 251 രൂപയ്‌ക്ക് എങ്ങനെ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുമെന്നതാണ് കമ്പനിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായത്. ഇതേക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചതായാണ് വിവരം.

അതേസമയം, ഫ്രീഡം 251ന് ആദ്യദിവസം തന്നെ 30,000 ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി ഡയറക്‍ടര്‍ മോഹിത് ഗോയല്‍ വ്യക്തമാക്കി. സെക്കന്‍ഡില്‍ ആറ് ലക്ഷത്തോളം പേര്‍ സൈറ്റില്‍ ഒരുമിച്ച് കയറിയതോടെ സെര്‍വര്‍ ഡൌണായെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷിപ്പിങ് ചാര്‍ജ് അടക്കം 291 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഇത് പ്രകാരം 30,000 ഓര്‍ഡിറുകള്‍ക്കായി 87 ലക്ഷത്തിലധികം രൂപ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :