1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Leftist lobby created negative narrative against adani RSS extends support to adani group

അദാനിക്കെതിരെ രാജ്യാന്തര ശൃംഖല നീക്കം നടത്തുന്നു, തുടക്കം ഓസ്ട്രേലിയയിൽ നിന്നെന്ന് ആർഎസ്എസ്

adani
ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അദാനിയെ പിന്തുണച്ച് ആർഎസ്എസ്. അദാനിയ്ക്ക് പിന്നിലുള്ള നീക്കങ്ങൾക്ക് പിന്നിൽ രാജ്യാന്തര ശൃംഖല തന്നെയുണ്ടെന്നും ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ആർഎസ്എസ് ആരോപിച്ചു.
 
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണച്ചുകൊണ്ടുള്ള ആർഎസ്എസ് നിലപാട്. 2016-17 കാലത്ത് ഓസ്ട്രേലിയയിൽ നിന്നാണ് അദാനിക്കെതിരായ നീക്കങ്ങളുടെ തുടക്കമെന്നും ബോബ് ബ്രൗൺ ഫൗണ്ടേഷനെന്ന ഓസ്ട്രേലിയൻ എൻജിഒയാണ് ഇതിന് പിന്നിലെന്നും ആർഎസ്എസ് ആരോപിച്ചു.
 
ഓസ്ട്രേലിയയിൽ അദാനിയുടെ നേതൃത്വത്തിലുള്ള കൽക്കരി ഖനിക്കെതിരെ ശബ്ദമുയർത്തുന്നതിനായി adaniwatch.org എന്നവെബ്സൈറ്റ് പോലും എൻജിഒ ആരംഭിച്ചെന്നും ഇപ്പോൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏത് പദ്ധതിയെയും എതിർക്കുകയ്യാണ് ഈ വെബ്സൈറ്റിൻ്റെ നയമെന്നും മുഖപത്രത്തിൽ പറയുന്നു.
 
അടുത്ത ലേഖനം
റഷ്യന്‍ ഡീസലിന് നിരോധനം ഏര്‍പ്പെടുത്തി യൂറോപ്പ്