അദാനി എൻ്റർപ്രൈസ് ഓഹരി വില മൂന്നക്കത്തിലേക്ക്, ഡോ ജോൺസ് സൂചികയിൽ നിന്നും കമ്പനിയെ ഒഴിവാക്കി

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (12:07 IST)
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളിലുണ്ടായ ഇടിവ് തുടരുന്നു. അദാനി എൻ്റർപ്രൈസ് 15 ശതമാനത്തിലേറെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എഫ്പിഒ വിലയായിരുന്ന 3112-3276ൽ നിന്നും ഓഹരിവില മൂന്നിലൊന്നായാണ് ഇടിഞ്ഞത്. ഓഹരികളിലെ കൃത്രിമത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ എൻഎസ്ഇ കമ്പനിയെ അഡീഷണൽ സർവൈലൻസ് മെഷറിന് കീഴിലാക്കിയിരിക്കുകയാണ്.

അതേസമയം അമേരിക്കൻ ഓഹരിവിപണിയായ ഡൗ ജോൺസിൻ്റെ സുസ്ഥിര സൂചികയിൽ നിന്നും കമ്പനിയെ നീക്കം ചെയ്തു. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി ഗ്യാസ്, അദാനി വിൽമർ,അദാനി ട്രാൻസ്മിഷൻ,അദാനി പവർ,അദാനി ഗ്രീൻ, എൻഡിടിവി തുടങ്ങി എല്ലാ ഓഹരികളും ലോവർ സർക്യൂട്ടിലാണ്. ഓഹരിവിലയിലെ ഇടിവിനെ തുടർന്ന് ഫോർബ്സ് ശതകോടീശ്വരപട്ടികയിൽ 23ആം സ്ഥാനത്താണ് അദാനിയിപ്പോൾ.53.8 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :