തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (11:42 IST)
കേരള ടൂറിസത്തിന്റെ പ്രത്യേകതയും കേരളത്തിന്റെ തനതായ അഭിരുചിയും ലോകത്തിന് പറഞ്ഞു കൊടുക്കുന്ന കേരള ടൂറിസത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.
ആയുര്‍വേദവും ടൂറിസത്തിന്റെ മഹത്വവും വിളിച്ച് പറയുന്നതാണ് പേജ്. 2010ലാണ് കേരളത്തിന്റെ ഫെയ്‌സ്ബുക്ക് തുടങ്ങിയത്. ആയുര്‍വേദത്തെപ്പറ്റിയുള്ള അവബോധം വളര്‍ത്തുക, ഈ ചികിത്സാ സമ്പ്രദായത്തെപ്പറ്റി സമഗ്രവിവരങ്ങള്‍, വിനോദ സഞ്ചാരത്തിന് പറ്റിയ സ്ഥലങ്ങള്‍ അറിയിക്കുക എന്നിവയാണ് പേജിന്റെ മറ്റു പ്രത്യേകതകള്‍.
ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളമാണ് മുന്‍പന്തിയില്‍. സിംഗപ്പൂര്‍ ടൂറിസത്തിന് എട്ടു ലക്ഷവും ശ്രീലങ്കന്‍ ടൂറിസത്തിന് 6.6 ലക്ഷവും തായ്‌ലന്‍ഡ് ടൂറിസത്തിന് ആറു ലക്ഷവും പാരിസ് ടൂറിസത്തിന് 3.2 ലക്ഷവുമാണ് ഫെയ്‌സ്ബുക്ക് പേജിലെ ആരാധകര്‍.
ജര്‍മന്‍ ഫ്രഞ്ച് ഭാഷകള്‍ അറിയാവുന്നവര്‍ക്കായി ഈ രണ്ട് ഭാഷകളിലും കേരള ടൂറിസത്തിന് ഫെയ്‌സ്ബുക്ക് പേജുകളുണ്ട്. ആയുര്‍വേദത്തെപ്പറ്റിയുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷിലും ജര്‍മ്മനിലും രണ്ട് ഫെയ്‌സ്ബുക്ക് പേജുകള്‍ തുറന്നിട്ടുണ്ട്.