കേന്ദ്രം ഓഹരി വിറ്റഴിക്കല്‍ തുടങ്ങി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:26 IST)
സാമ്പത്തിക പരിഷ്കരണ നടപടികള്‍ നടത്തുന്നതിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച ഒഹരി ഇറ്റഴിക്കല്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഓഹരി വില്‌പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 60,000 കോടി രൂപയോളം നേടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഒഎന്‍ജിസി, സെയില്‍, എന്‍എച്ച്‌പിസി തുടങ്ങിയ കമ്പനികളിലെ പത്ത് ശതമാനം വരെ ഓഹരികളാണ് ഈ വര്‍ഷം സര്‍ക്കാര്‍ വിറ്റഴിക്കുക. ഭൂരിഭാഗം ഓഹരി വിഹിതവും കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ തന്നെ നിലനിറുത്തും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ഉദ്ദേശിച്ച രീതിയില്‍ കേന്ദ്ര സര്‍ക്കാരിന് വരുമാനം നേടാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 40,000 കോടി രൂപ ആയിരുന്നെങ്കിലും സര്‍ക്കാരിന് നേടാനായത് 15,820 കോടി രൂപയാണ്. 2012-13ല്‍ 30,000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത്
23,957 കോടി രൂപ നേടി. 2011-12ലും ലക്ഷ്യം 40,000 കോടി രൂപയായിരുന്നു. ആ വര്‍ഷം നേടിയത് 13,894 കോടി രൂപയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :