1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Decrease in petrol price

പെട്രോള്‍ വിലയില്‍ വന്‍ കുറവ്; 2.50 രൂപ കുറഞ്ഞേക്കും

പെട്രോള്‍ വില
പെട്രോള്‍ വിലയില്‍ വന്‍ കുറവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വിലയില്‍ ഈയാഴ്ച തന്നെ 2.50 രൂപയുടെ കുറവു വരുത്തും. പെട്രോള്‍ വില 70 രൂപയിലേക്ക് എത്തിയേക്കും‍. ഓഗസ്റ്റ് 15ഓടെ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. 
 
രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറയുന്നതും ഡോളറിനെതിരേ രൂപ ശക്തിപ്പെടുന്നതുമാണ് കാരണം.
 
പെട്രോളിനു വില കുറയുന്നത് ഒരു മാസത്തിനിട ഇതു രണ്ടാം തവണയാണ്. ഓഗസ്റ്റ് ഒന്നിന് പെട്രോള്‍ വിലയില്‍ 1.09 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഡല്‍ഹിയിയില്‍ 72.51 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.