അനുബന്ധ വാര്‍ത്തകള്‍
- തമിഴിലെ വിദ്യ ബാലന്റെ ആദ്യ ചിത്രം അജിത്തിനൊപ്പം, കോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് !
- യുവാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകി, യുവതിക്ക് കൊടതി കൊടുത്തത് ഉഗ്രൻ പണി !
- പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോകുന്നു, കാരണം കേട്ട് പൊലീസ് ഞെട്ടി !
- അയോധ്യയിൽ തർക്കഭൂമി ഒഴികെയുള്ള ഭൂമി വിട്ടുനൽകണം, രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്ന തോന്നലുണ്ടാക്കാനുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം
- ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !
ലോട്ടറിയടിച്ചത് സംസ്ഥാന ഖജനാവിന്, വിജയികൾ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടെ സർക്കാരിലേക്ക് എത്തിയത് 663 കോടി !
കൊച്ചി: സമ്മാനത്തുകക്ക് അർഹമായ ലോട്ടറി ടിക്കറ്റുകൾ ഹജരാക്കാത്തതിനെ തുടർന്ന് സംസ്ഥാന ഖജനാവിലേക്കെത്തിയത് 663 കോടിയിലധികം. 2010 ജനുവരി ഒന്നുമുതൽ 2018 സെപ്തംബർ 30വരെ ഹാജരാക്കാത്ത ലോട്ടറി ടിക്കറ്റുകളുടെ സമ്മന തുകയാണിത്.
2826 വിജയിച്ച ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടേ 663,96,79,914 രൂപയാണ് സർക്കാർ ഘജനാവിലേക്ക് എത്തിയത്. ഈ പണം ട്രഷറിയിലേക്ക് മാറ്റിയതായി ഭാഗ്യക്കുറി ഡയറക്ട്രേറ്റ് വ്യക്തമാക്കി.
371 ടിക്കറ്റുകളാണ് 2012ൽ മാത്രം ഹാജരാക്കാതെ വന്നത്. ഇതിലൂടെ 48,88,08,850 കോടി രൂപക്ക് അവകാശികൾ ഇല്ലാതായി. ഏറ്റവും കുറവ് ടിക്കറ്റുകൾ ഹാജരാക്കാതെ വന്നത് 2011ലാണ് 132 ടിക്കറ്റുകളുടെ സമ്മനത്തുക തേടി 2011ൽ ആരും എത്തിയില്ല.