അനുബന്ധ വാര്‍ത്തകള്‍
- യുവാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകി, യുവതിക്ക് കൊടതി കൊടുത്തത് ഉഗ്രൻ പണി !
- പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോകുന്നു, കാരണം കേട്ട് പൊലീസ് ഞെട്ടി !
- അയോധ്യയിൽ തർക്കഭൂമി ഒഴികെയുള്ള ഭൂമി വിട്ടുനൽകണം, രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്ന തോന്നലുണ്ടാക്കാനുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം
- ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !
- ‘പാപ്പായ്ക്ക് മുന്നിൽ ഡാൻസ് കളിക്കുന്ന അമുദവൻ’ - കണ്ണ് നനയിക്കുന്ന, കട്ട് പറയാൻ മറക്കുന്ന ആ സീൻ ഓർത്തെടുത്ത് നന്ദ
തമിഴിലെ വിദ്യ ബാലന്റെ ആദ്യ ചിത്രം അജിത്തിനൊപ്പം, കോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് !
ബോളിവുഡ് താരസുന്ധരി വിദ്യ ബാലൻ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലൻ തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
അമിതാ ബഞ്ചനും തപ്സി പന്നുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ പിങ്ക് എന്ന സിനിമയുടെ റിമേക്കിലൂടെയാണ് വിദ്യ ബാലൻ തമിഴിലേക്കെത്തുന്നത്. ചിത്രത്തിൽ അജിത്തിന്റെ നായികാ കഥാപാത്രമായാണ് വിദ്യ ബാലൻ എത്തുക. ശ്രദ്ധ ശ്രിനാഥും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍, അര്ജുന് ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന് റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.