അനുബന്ധ വാര്‍ത്തകള്‍
- രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾകൂടി ഇന്ത്യയിലെത്തിച്ച് സാംസങ്, ഗ്യാലക്സി M01, M11 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ
- 'ആ വിദ്യ ധോണിയൊടും കോഹ്ലിയോടും വേണ്ട, അവർ അപകടകാരികളാകും'
- 'ധോണി മടങ്ങിവരും, ഒരുമിച്ച് കളിയ്ക്കാനായി കാത്തിരിയ്ക്കന്നു', തുറന്നുപറഞ്ഞ് ഇന്ത്യൻ സൂപ്പർ താരം !
- താഴത്തങ്ങാടി കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ, 23 കാരനായ മുഹമ്മദ് ബിലാൽ കുറ്റം സമ്മതിച്ചു, മോഷ്ടിച്ച സ്വർണം കണ്ടെടുത്തു
- മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി
കോംപസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എത്തുന്നു !
ജനപ്രിയ വാഹനമായ കോംപസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. വാഹനം ഈ വര്‍ഷം അവസാനമോ, അടുത്ത വർഷം ആദ്യമോ വിപണിയില്‍ എത്തിയ്ക്കാനാണ് ജീപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍ രാജ്യത്ത് ജിപ്പിന്റെ അരങ്ങേറ്റ മോഡലായ കോംപസ് തന്നെയാണ്.
പുതുമയും ആധുനികതയും തോന്നുന്ന വിധത്തിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കോംപസ് ഫെയ്സ്ലിഫ്റ്റ് എത്തുക. പുതുക്കിയ ചെറിയ ഹെഡ്ലാമ്പുകളായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പർ എന്നിവയും പുതുക്കും. പിന്നില്‍ പരിഷ്ക്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പും ബംബറും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്
12.3 ഇഞ്ച് പോര്‍ട്രെയിറ്റ് ശൈലിയിലുള്ള പുതിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഇന്റിരിയിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. എഫ്സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്.