പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ദില്ലി ഹൈക്കോടതിയിൽ ഹർജി

ഡൽഹി| അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജൂണ്‍ 2020 (15:12 IST)
ഡൽഹി: പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പദ്ധതിയിലേക്ക് ലഭിച്ച തുക എത്രയാണെന്നും ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഇവ ചിലവാക്കിയതെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്‌പര്യഹർജി സമർപ്പിച്ചിട്ടുള്ളത്.

സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ പറയുന്നു.നേരത്തെ പിഎം കെയേഴ്‌സുമായി ബന്ധപ്പെട്ട വരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.പിഎം കെയേഴ്‌സ് പൊതുസ്ഥാപനമല്ലെന്നും അതിനാൽ വിവരാവകാശത്തിൽ വരില്ലെന്നും ആവശ്യമായ വിവരങ്ങൾ പി എം കെയേഴ്‌സിന്റെ സൈറ്റിൽ ലഭ്യമാണെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :