അനുബന്ധ വാര്‍ത്തകള്‍
- വാട്ട്സ് ആപ്പിന് പകരമാകില്ല, വാട്ട്സ് ആപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്ദേശമില്ല: സിഗ്നൽ സ്ഥാപകൻ
- കൂട്ടത്തോടെ പുഴ നീന്തിക്കടന്ന് ആനകൾ, വീഡിയോ !
- 12 കോടിയുടെ പുതുവര്‍ഷ ബമ്പർ ടിക്കറ്റ് അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്
- ഉദ്ഘാടനം നടക്കാതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് ജി സുധാകരൻ
- ലൂസിഫർ തെലുങ്കിൽ പ്രിയദർശിനി രാംദാസ് ആവുക നയൻതാര
പുത്തൻ കോംപസ് ഈമാസം 27ന് ഇന്ത്യൻ വിപണിയിലേയ്ക്ക് !
ജനപ്രിയ വാഹനമായ കോംപസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. വാഹനത്തെ ഈ മാസം 27ന് ജീപ്പ് വിപണിയിൽ അവതരിപ്പിയ്ക്കും. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍ രാജ്യത്തെ ജിപ്പിന്റെ അരങ്ങേറ്റ മോഡലായ കോംപസ് തന്നെയാണ്. പുതുമയും ആധുനികതയും തോന്നുന്ന വിധത്തിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കോംപസ് ഫെയ്സ്‌ലിഫ്റ്റ് എത്തുക. വലിപ്പത്തിലും വ്യത്യാസം ഉണ്ടാകും.
പുതുക്കിയ ചെറിയ ഹെഡ്‌ലാമ്പുകളായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പർ എന്നിവയും മാറ്റങ്ങളിണ്ട്. പിന്നില്‍ പരിഷ്‌ക്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പും ബംബറും പ്രതീക്ഷിയ്ക്കപ്പെടുന്നു. 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഇന്റിരിയിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്‌ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്.