വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 17 ജനുവരി 2021 (16:42 IST)
പ്രൈവസി പോളിസിയിൽ വാട്ട്സ് വട്ട്സ് ആപ്പിന് ബദൽ എന്ന രീതിയിൽ ആളൂകൽ ചേക്കേറിയ ആപ്പാണ് സിഗ്നൽ, എന്നാൽ
സിഗ്നൽ ഒരിയ്ക്കലും വാട്ട്സ് ആപ്പിന് പകരമാകില്ല എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സിഗ്നൽ സ്ഥാപകൻ ബ്രിയാൻ ആക്ടർ. വാട്ട്സ് ആപ്പിന്റെയും സിഗ്നലിന്റെയും ഉദ്ദേശങ്ങൾ വ്യത്യസ്തമാണെന്നും വാട്ട്സ് ആപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്ദേശമില്ലെന്നും ബ്രിയാൻ ആകടർ പറയുന്നു. വാട്ട്സ് ആപ്പിന്റെ സ്ഥാപകനായ ബ്രിയാൻ ആക്ടർ പ്ലാറ്റ്ഫോം വാണിജ്യവൽക്കരിയ്ക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങളെ തുടർന്ന് 2017ൽ കമ്പനിയിൽനിന്നും രാജിവച്ചിറങ്ങുകയായിരുന്നു. 2018ലാണ് ബ്രിയാന്‍ സിഗ്നൽ ആരംഭിച്ചത്
.