ഇന്ത്യ ലോകത്തിലെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകും: സുക്കർബർഗുമായുള്ള കൂടിക്കാഴ്‌ച്ചയിൽ അംബാനി

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (12:37 IST)
അടുത്ത 20 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫേസ്ബുക്ക് ഫ്യുവല്‍ ഫോര്‍ ഇന്ത്യ 2020 ഇവന്റില്‍ ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗുമായി വിര്‍ച്വല്‍ കൂടിക്കാഴ്‌ച്ചയിലാണ് അംബാനി ഇക്കാര്യം പറഞ്ഞത്.

യുവാക്കള്‍ നയിക്കുന്ന ആധുനിക സമൂഹമായിരിക്കും ഇത്. നവ സംരംഭങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിക്കും. ആളൊഹരി വരുമാനം 800 മുതൽ 2000 ഡോളർ വരെ എന്ന നിലയിൽ നിന്നും മാറി 5000 ഡോളറായി ഉയരുമെന്നും മുകേഷ് അംബാനി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :